01:21pm 09 September 2026
NEWS
നിയമസഭ പുസ്തകോത്സവം റിപ്പോർട്ടിങ്ങ് 11 വിഭാഗങ്ങളിൽ മീഡിയ അവാർഡ് നൽകും മികച്ച വ്ലോഗറിനും അവാർഡ്
05/01/2026  07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയമസഭ പുസ്തകോത്സവം റിപ്പോർട്ടിങ്ങ് 11 വിഭാഗങ്ങളിൽ മീഡിയ അവാർഡ്  നൽകും മികച്ച വ്ലോഗറിനും അവാർഡ്

നുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി 11 വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തി. പുസ്തകോത്സവ വാർത്തകൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന വ്ലോഗർക്കും അവാർഡുണ്ട്. 

സമഗ്ര കവറേജിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച റിപ്പോർട്ടർക്ക് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച ഫോട്ടോഗ്രാഫർക്ക് അച്ചടി വിഭാഗത്തിലും മികച്ച ക്യാമറപേഴ്സന് ദൃശ്യ വിഭാഗത്തിലുമാണ് അവാർഡ് നൽകുക. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള പുസ്തകോത്സവം സംബന്ധിച്ച വാർത്തകളാണ് പരിഗണിക്കുക. 

വ്ലോഗർ പുസ്തകോത്സവം സംബന്ധിച്ചു ചുരുങ്ങിയത് അഞ്ചു കണ്ടന്റ് എങ്കിലും ചെയ്തിരിക്കണം. എൻട്രി അയക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img